രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്

രണ്ടാം പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക്

  • ആഘോഷത്തിന് ഇന്ന് കാലിക്കടവിൽ തുടക്കം

കാസർകോട് : രണ്ടാം പിണറായി സർക്കാരിന്റെ
നാലാം വാർഷികാഘോഷങ്ങളുടെയും ‘എൻ്റെ കേരളം’ പ്രദർശന വിപണനമേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസർകോട് കാലിക്കടവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പിലിക്കോട് പഞ്ചായത്ത് മൈതാനിയിൽ 73,923 ചതുരശ്ര അടിയുള്ള പന്തലിലെ പ്രദർശനം 27വരെ തുടരും.

ഭക്ഷ്യമേള, കുട്ടികളുടെ പാർക്ക് എന്നിവയുമുണ്ട്. ദിവസവും വൈകിട്ട് ആറു മുതൽ പത്തുവരെ കലാപരിപാടികൾ. പകൽ 11ന് പടന്നക്കാട് ബേക്കൽ ക്ലബിൽ ജില്ലയിലെ ക്ഷണിക്കപ്പെട്ട 500 വ്യക്തികളുമായി മുഖ്യമന്ത്രി സംവദിക്കും. നവകേരളത്തിനായി പിന്തുടരേണ്ട പുതുവഴികൾ സംബന്ധിച്ച ചർച്ചയുമുണ്ടാകും. വൈകിട്ട് നാലിന് കാഞ്ഞങ്ങാട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജനറാലിയുമുണ്ട്. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.സംസ്ഥാനത്ത് മെയ് 30 വരെയാണ് വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുത്ത് യോഗവും പ്രദർശന വിപണന മേളയുമുണ്ടാകും. തിരുവനന്തപുരത്താണ് സമാപനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )