
രണ്ടാമൂഴം സിനിമയാകുന്നു -അശ്വതി വി. നായർ
- കെ.എൽ.എഫ് വേദിയിൽ സംസാരിക്കുകയായിരുന്നു എംടിയുടെ മകൾ അശ്വതി.വി. നായർ
കോഴിക്കോട്: രണ്ടാമൂഴം സിനിമയാകുന്നു. എം.ടി വാസുദേവൻനായരുടെ മകൾ അശ്വതി വി. നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഒന്നരവർഷത്തോളം പ്രീപ്രൊഡക്ഷൻ ജോലിയുണ്ടെന്നും അവർ പറഞ്ഞു. കെ.എൽ.എഫ് വേദിയിൽ ‘മനോരഥങ്ങൾ- എം.ടിയുടെ ദൃശ്യാഖ്യാനങ്ങളിലൂടെ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അശ്വതി.

സിനിമയ്ക്കാവശ്യമായ എല്ലാ വസ്തുക്കളേക്കുറിച്ചും എം.ടി നേരത്തെതന്നെ എഴുതിവെച്ചിട്ടുണ്ടെന്നും അത് ഒരു സംവിധായകനെ സംബന്ധിച്ച് വലിയ കാര്യമാണെന്നും അശ്വതി പറഞ്ഞു. രണ്ടാമൂഴം സിനിമയായി കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.