
രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും;എൽഡിഎഫിനൊപ്പംതന്നെ തുടരുമെന്നും ജോസ് കെ. മാണി
- പാലാ നഗരസഭയിൽ രണ്ടില ചിഹ്നത്തിൽ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോൺഗ്രസ് പത്ത് സീറ്റ് നേടി
കോട്ടയം: കേരള കോൺഗ്രസ് (എം) എൽഡിഎഫിനൊപ്പംതന്നെ തുടരുമെന്ന് ചെയർമാൻ ജോസ് കെ. മാണി. പാലായിലും, തൊടുപുഴയിലും കേരള കോൺഗ്രസ് മുന്നേറ്റമുണ്ടാക്കി. പാലായിലെ ഏറ്റവും വലിയ ഒറ്റകക്ഷി കേരള കോൺഗ്രസാണ്. രണ്ടില കരിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും കണക്കുകൾ നിരത്തി അദ്ദേഹം വിശദീകരിച്ചു. സംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചുസംഘടനാപരമായി കേരള കോൺഗ്രസിന് ലഭിക്കേണ്ട വോട്ടുകളെല്ലാം ലഭിച്ചിട്ടുണ്ട്. അപ്പോഴും സംസ്ഥാനത്ത് കുറച്ച് വോട്ടുകൾ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴ് ജില്ലാ പഞ്ചായത്തുകൾ ഇപ്പോഴും എൽഡിഎഫിൻ്റെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കോൺഗ്രസും, മുസ്ലിംലീഗും മുന്നണി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. കേരള കോൺഗ്രസിനടക്കം വാതിൽ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണിയുടെ പ്രതികരണം.

എൽഡിഎഫിനോടൊപ്പമാണെന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭയിൽ രണ്ടില ചിഹ്നത്തിൽ കഴിഞ്ഞ പ്രാവശ്യത്തേതു പോലെ ഇപ്രാവശ്യവും കേരള കോൺഗ്രസ് പത്ത് സീറ്റ് നേടി.നഗരസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കേരള കോൺഗ്രസ് തന്നെയാണ്. പാലാ നിയമസഭാ മണ്ഡലത്തിൽ 2,198 വോട്ടിന്റെ ലീഡ് എൽഡിഎഫിനാണ്. തൊടുപുഴ നഗരസഭയിൽ ജോസഫ് ഗ്രൂപ്പ് 38 വാർഡുകളിൽ മത്സരിച്ചപ്പോൾ വിജയിച്ചത് രണ്ടിടത്ത് മാത്രമാണ്. തൊടുപുഴ നഗരസഭയുടെ ചരിത്രത്തിൽ ഒരുവട്ടംപോലും ചെയർമാനായി ജോസഫ് ഗ്രൂപ്പ് വന്നിട്ടില്ല. പക്ഷേ, കേരള കോൺഗ്രസ് മൂന്നുതവണ വന്നെന്നും
അദ്ദേഹം പറഞ്ഞു.
