
രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നുവെന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ
- അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.
ന്യൂഡൽഹി : രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടക്കുന്നു എന്ന് ഷിപ്പിങ് മന്ത്രാലയ വൃത്തങ്ങൾ. പെട്രോളിയം ഉത്പന്നങ്ങളുമായി ഇന്ത്യയിലേക്ക് നീങ്ങുന്ന കപ്പലുകൾ ആണ് ഹോർമുസ് കടക്കുന്നത്. നാവികസേനയുടെ അകമ്പടിയോടെയാണ് കപ്പലുകൾ നീങ്ങുന്നത്.ഇന്ത്യൻ കപ്പലുകളെയെല്ലാം കടലിടുക്ക് കടത്താൻ വേണ്ടിയിട്ടുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ ഉള്ളത്. പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. എൽപിജി ഇറക്കുമതി നേരിടുന്ന പ്രതിസന്ധിയും ദീർഘകാല അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ദോഷം ചെയ്യും. പണപ്പെരുപ്പം, ചരക്ക് കൈമാറ്റം, ഊർജ വിതരണം എന്നിവ കേന്ദ്രീകരിച്ച് ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാകാൻ പോകുന്ന ആഘാതങ്ങൾ വിലയിരുത്തി അത് മറികടക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിട്ടുണ്ട്.
CATEGORIES News
TAGS newdelhi
