
രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം
- 24 മണിക്കൂറിൽ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്
ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ ആശ്വാസം. സജീവകേസുകൾ 7383 ആയി കുറഞ്ഞു. 24 മണിക്കൂറിൽ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഞ്ചു കോവിഡ് മരണം കേരളത്തിൽ.

ഈ തരംഗത്തിൽ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് കേസുകളിൽ കുറവ് ഉണ്ടാകുന്നത്. ഒറ്റ ദിവസം 17 കേസുകളുടെ കുറവാണ് ഉണ്ടായത്. ആക്ടിവ് കേസുകളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 10 കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ചു മരണം കേരളത്തിലാണ്.