രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

  • വിമാന ഇന്ധനത്തിന്റെ വില ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരിക്കുമെന്നും ഈ വർഷം വലിയ വർധനവുണ്ടാകുമെന്നും വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.

ന്യൂഡൽഹി: രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് വർധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെയും ഊർജക്ഷാമത്തിന്റെയും സാഹചര്യത്തിൽ പ്രവർത്തന ചെലവ് വർധിച്ചതും, ആഭ്യന്തര യാത്രാ ടിക്കറ്റുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്ന ഉയർന്ന പരിധി പിൻവലിച്ചതുമാണ് നിരക്ക് വർധനവിന് കാരണമാവുന്നത് . പരിധി ഒഴിവാക്കിയതോടെ ഇനി വിമാനക്കമ്പനികൾക്ക് നിരക്ക് തീരുമാനിക്കാനാകും.ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഡിസംബറിൽ കേന്ദ്ര സർക്കാർ ആഭ്യന്തര വിമാന യാത്രക്ക് പരമാവധി ടിക്കറ്റ് നിരക്ക് 18,000 രൂപയായി നിശ്ചയിച്ചിരുന്നു. ഇതിൽ കൂടുതൽ തുക ഈടാക്കാൻ അനുവാദമുണ്ടായിരുന്നില്ല. ഈ നിയന്ത്രണമാണ് പിൻവലിച്ചിരിക്കുന്നത്.

അതേസമയം അനിയന്ത്രിതമായി ചാർജ് കൂട്ടിയാൽ വീണ്ടും നിയന്ത്രണം കൊണ്ടുവരുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വിമാന ഇന്ധനത്തിന്റെ വില ഏപ്രിൽ ഒന്ന് മുതൽ പരിഷ്കരിക്കുമെന്നും ഈ വർഷം വലിയ വർധനവുണ്ടാകുമെന്നും വിമാനക്കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )