
രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങി- തെരഞ്ഞെടുപ്പ് കമ്മീഷൻ
- അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു.
ന്യൂഡൽഹി : രാജ്യവ്യാപക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും.

ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. കേരളത്തിലെ എസ് ഐ ആർ നടപടികളിൽ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
CATEGORIES News
TAGS newdelhi