രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തും

  • രാഷ്ട്രപതിയുടെ സന്ദർശന ദിവസം വെർച്വൽ ക്യൂ ബിക്കിങിൽ ഉൾപ്പെടെ ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

പത്തനംതിട്ട:രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ ദർശനം നടത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 19നാണ് ശബരിമല ദർശനം നടത്തുക. രാഷ്ട്രപതിഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ ദേവസ്വം വകുപ്പിന് നൽകി. 18 ന് പാല സെന്റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് ലഭിക്കുന്ന വിവരം.

ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദർശന ദിവസം വെർച്വൽ ക്യൂ ബിക്കിങിൽ ഉൾപ്പെടെ ദേവസ്വം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതിയെത്തുന്ന ദിവസം ശബരിമലയിൽ കടുത്ത നിയന്ത്രണങ്ങൾക്കും സാധ്യതയുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )