
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശനം ഒഴിവാക്കി
- വെർച്വൽ ക്യൂ ബുക്കിങ് പുനരാരംഭിച്ചു
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശനം ഒഴിവാക്കിയ സാഹചര്യത്തിൽ വെർച്വൽ ക്യൂ പുനരാരംഭിച്ചു. രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തോടനുബന്ധിച്ച് 18നും 19നും വെർച്വൽ ക്യൂ ഒഴിവാക്കിയിരുന്നു. ഇതാണ് വീണ്ടും ആരംഭിച്ചത്. ഇന്ത്യാ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി ശബരിമല സന്ദർശനം തൽക്കാലത്തേക്ക് ഒഴിവാക്കിയത്.

ശബരിമല ദർശനത്തിനായി 19ന് രാഷ്ട്രപതി എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരുക്കങ്ങൾ നടത്തിവരുന്നതിനിടെയാണ് മാറ്റിവെച്ചത്. സന്ദർശനം ഒഴിവാക്കിയ വിവരം പൊലീസാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അറിയിച്ചത്. അതേസമയം ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നുവെന്നും മറ്റൊരു അവസരത്തിൽ രാഷ്ട്രപതി ശബരിമല ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
CATEGORIES News
