രാഹുൽ അൻവറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ

രാഹുൽ അൻവറിന്റെ വീട്ടിൽ പോയത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരൻ

  • പാർട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്.

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ- പി വി അൻവർ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എന്തെങ്കിലും ദൗത്യം നിർവഹിക്കാനല്ല രാഹുൽ അൻവറിന്റെ വീട്ടിലേക്ക് പോയതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ്റെ പ്രതികരണം. പാർട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ കൂടിക്കാഴ്ച്ചയായിരുന്നു.

അതിനെ ആ രീതിയിൽ കണ്ടാൽ മതി. ഏതെങ്കിലും ദൗത്യത്തിന് പോയതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. അത് വിവാദമാക്കേണ്ട കാര്യമില്ല. മാത്രമല്ല, അഞ്ചാം തിയതി വരെ സമയമുണ്ടല്ലോ അൻവറിന് അദ്ദേഹത്തിൻറെ നിലപാട് പുനഃപരിശോധിക്കാൻ ധാരാളം സമയമുണ്ട് അക്കാര്യം വ്യക്തിപരമായി സംസാരിക്കാൻ വേണ്ടി മാത്രമാണ് രാഹുൽ അദ്ദേഹത്തെ സന്ദർശിച്ചത്. അതൊരു തെറ്റായിട്ട് ഞാൻ കാണുന്നില്ല’- കെ മുരളീധരൻ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )