
രൂപയുടെ മൂല്യത്തിൽ വൻ തകർച്ച ; ഓഹരി വിപണിയിലും ഇടിവ്
- പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് രൂപ കൂപ്പുകുത്തിയത്
ന്യൂഡൽഹി: രൂപയുടെ മൂല്യത്തിൽ വൻ തകർച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 94 .27 ആയി കുറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് രൂപ കൂപ്പുകുത്തിയത്.

ജർമനി ഉൾപ്പടെ യൂറോപ്യൻ രാജ്യങ്ങളിലും വിനിമയ നിരക്കിൽ നേരിയ വ്യത്യാസം രേഖപ്പെടുത്തി. പശ്ചിമേഷ്യൻ സംഘർഷം ആഗോള വിപണിയെ ബാധിക്കുകയാണ്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ സർവകാല റെക്കോഡിലെത്തി. 30 പൈസ ഇടിഞ്ഞു രൂപയുടെ മൂല്യം 94.27 ആയാണ് ഇന്ന് രേഖപ്പെടുത്തിയത്. യുദ്ധം ആരംഭിച്ചതിനു ശേഷം രൂപയുടെ മൂല്യം വൻ തകർച്ചയാണ് നേരിടുന്നത്.
CATEGORIES News
TAGS newdelhi
