റഡാറിൽ തെളിഞ്ഞ് ജീവൻറെ സിഗ്നൽ മുണ്ടക്കൈയിൽ രാത്രി വൈകിയും തിരച്ചിൽ

റഡാറിൽ തെളിഞ്ഞ് ജീവൻറെ സിഗ്നൽ മുണ്ടക്കൈയിൽ രാത്രി വൈകിയും തിരച്ചിൽ

  • സിഗ്നൽ വിശകലനം ചെയ്തപ്പോൾ അത് മനുഷ്യൻ്റേതല്ല എന്ന നിഗമനത്തിൽ സംഘമെത്തിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു

മുണ്ടക്കൈ: ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞവർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നലെ രാത്രി വൈകിയും തുടർന്നു. അതിനിടയിൽ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് റഡാറിൽ ഒരു ജീവൻ്റെ സൂചന കിട്ടി. അന്വേഷണ സംഘം കരുതലോടെ
ജെസിബി കൊണ്ട് സിഗ്നൽ കിട്ടിയ സ്ഥലത്ത് കുഴിക്കാൻ തുടങ്ങി. വലിയ രക്ഷാ സന്നാഹങ്ങൾ കൂടെയുണ്ടായിരുന്നു.എൻഡിആർഎഫ്, സൈന്യം ,ഫയർ ഫോഴ്സ്, വളണ്ടിയർമാർ തുടങ്ങി എല്ലാ ദൗത്യസംഘവും തിരച്ചിലിൽ പങ്കെടുത്തു. വിലയേറിയ ഒരു ജീവൻ വീണ്ടെടുക്കുന്ന നിമിഷം ലൈവായി ലോകത്തെ കാണിക്കാൻ ക്യാമറകൾ സജ്ജരായി നിന്നു.

രക്ഷാപ്രവർത്തകർ കൈമെയ് മറന്ന് പ്രവർത്തിച്ചു. ഒടുവിൽ നിരാശ. കിട്ടിയ സിഗ്നൽ വിശകലനം ചെയ്തപ്പോൾ അത് മനുഷ്യൻ്റേതല്ല എന്ന നിഗമനത്തിൽ സംഘമെത്തി. അതോടെ തിരച്ചിൽ അവസാനിപ്പിച്ചു.

ദുരന്തപ്രദേശത്ത് കഠിന പ്രയത്നം ചെയ്യുന്ന രക്ഷാപ്രവർത്തകർ ഇത്തരം നിരവധി പൊള്ളുന്ന അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എന്നിട്ടും അവർ
പ്രതീക്ഷകളോടെ തിരച്ചിൽ തുടരുകയാണ്, അവശേഷിക്കുന്ന ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ എന്ന തീവ്രവിചാരത്തിൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )