
റബർ ബോർഡിൽ അവസരം
- ഗ്രാഡ്വേറ്റ് ട്രെയിനി പോസ്റ്റിൽ ഡിഗ്രിക്കാർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം :റബർ ബോർഡിൽ ഗ്രാഡ്വേറ്റ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ 11 മാസത്തേക്കുള്ള താൽക്കാലിക നിയമനമാണ് നടക്കുന്നത്. താഴെ നൽകിയിരിക്കുന്ന യോഗ്യതകളുള്ളവർക്ക് നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുത്ത് ജോലി നേടാം.
തസ്തിക:റബർ ബോർഡിലേക്ക് ഗ്രാഡ്വേറ്റ് ട്രെയിനി റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. പ്രായം:30 വയസാണ് പ്രായപരിധി. പ്രായം 2024 സെപ്റ്റംബർ 1 അടിസ്ഥാനമാക്കി കണക്കാക്കും. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള ബി.കോം ആണ് അടിസ്ഥാന യോഗ്യത.കൂടൊതെ കമ്പ്യൂട്ടർ പരിജ്ഞാനവും, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും വേണം. അപേക്ഷ:യോഗ്യരായ ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 2024 ഒക്ടോബർ 28ന് ഇൻർവ്യൂവിൽ പങ്കെടുക്കണം.

വിലാസം: ഡയറക്ടർ, ട്രെയിനിങ് ഇൻ- ചാർജ്, എൻ.ഐ.ആർ.ടി മുമ്പാകെ ഹാജരാകണം.സംശയങ്ങൾക്ക്: 0481 230 1234 എന്ന നമ്പറിൽ ബന്ധപ്പെടാം.2024 ഒക്ടോബർ 28ന് ഇൻർവ്യൂവിൽ പങ്കെടുക്കണം.വിലാസം: ഡയറക്ടർ, ട്രെയിനിങ് ഇൻ- ചാർജ്, എൻ.ഐ.ആർ.ടി മുമ്പാകെ ഹാജരാകണം.സംശയങ്ങൾക്ക്: 0481 230 1234 എന്ന നമ്പറിൽ വിലിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക