
റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ
- ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ
റീ എഡിറ്റ് ചെയ്ത എമ്പുരാൻ ഇന്ന് തിയേറ്ററുകളിൽ. ചിത്രം പ്രദർശനത്തിനെത്തുന്നത് ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് . ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടി മാറ്റി. വിവാദമായ വില്ലൻ്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി.

ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹൻലാൽ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി.
CATEGORIES News