
റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി സ്വർണവില
- ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി.
കൊച്ചി:സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി.

ഇന്നലെ കുറിച്ച ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമാണ് റെക്കോർഡ്. കുറച്ച് അധികം നാളുകളായി സ്വർണവിലയിൽ വലിയ വർധനവ് ആണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം ഒരു പവൻ്റെ വില 81600 രൂപയിലെത്തുകയായിരുന്നു.