
റെയിൽവേ ട്രാക്കിൽ ഇരുമ്പ് ദണ്ഡ്; അന്വേഷണം ആരംഭിച്ചു
പിലിബിത്ത്: യുപിയിൽ റെയിൽവേ ട്രാക്കിൽ നിന്ന് 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തി.
ജഹാനാബാദ് പൊലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള പിലിഭിത്-ബറേലിയിൽ നിന്നാണ് പൊലീസും റെയിൽവെ ജീവനക്കാരും ചേർന്നാണ് ദണ്ഡ് കണ്ടെടുത്തത്. സംഭവത്തിൽ അജ്ഞാതർക്കെതിരെ എഫ് ഐആർ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. നവംബർ 22 ന് രാത്രി 9.20 ന് ലാലൂരി ഖേഡയ്ക്ക് സമീപമുള്ള റെയിൽവേ ട്രാക്കിൽ 25 അടി നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തിയതായി സർക്കിൾ ഓഫീസർ ദീപക് ചതുർവേദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പൊലീസ്, റെയിൽവേ പൊലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ വിഷയം അന്വേഷിക്കാൻ സ്ഥലം സന്ദർശിച്ചു. ജഹാനാബാദിനും ഷാഹി റെയിൽവേ സ്റ്റേഷനും ഇടയിലുള്ള റെയിൽവേ ക്രോസിന് സമീപത്തെ ട്രാക്കിലാണ് ഇരുമ്പ് ദണ്ഡ് കണ്ടെത്തിയത്.
CATEGORIES News