റെയിൽവേ ട്രാക്കിൽ വിള്ളൽ; ട്രെയിനുകൾ വൈകി

റെയിൽവേ ട്രാക്കിൽ വിള്ളൽ; ട്രെയിനുകൾ വൈകി

  • ഏറ്റുമാനൂർ പാറോലിക്കലിനു സമീപമാണ് വിളളൽ കണ്ടെത്തിയത്

കോട്ടയം: കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടത്തിയതിനെ തുടർന്ന് പല ട്രെയിനുകളും വൈകി. പരശുറാം, ശബരി എക്സ്‌പ്രസുകൾ അര മണിക്കൂറോളം വൈകിയാണ് ഓടിയത്. ഏറ്റുമാനൂർ പാറോലിക്കലിനു സമീപമാണ് വിളളൽ കണ്ടെത്തിയത്.
കോട്ടയം-ഏറ്റുമാനൂർ പാതയിൽ നടക്കുന്ന അറ്റകുറ്റപണികളുടെ ഭാഗമായുള്ള പരിശോധനിയിലാണ് കുമാരനെല്ലൂർ- കാരിത്താസ് മേഖലയിൽ ചെറിയ വിള്ളൽ കണ്ടെത്തിയത്. ഇത് പരിഹരിക്കാനെടുത്ത സമയത്താണ് ട്രെയിനുകൾ വൈകിയത്. വിള്ളൽ താത്കാലിമായി മാത്രമാണ് പരിഹരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വേഗം കുറച്ചാണ് ട്രെയിനുകൾ ഓടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )