
റെയിൽവേ സ്റ്റേഷനിലെ തിരക്ക്; എ.ഐ സാങ്കേതിക വിദ്യ വരുന്നു
- അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം വരും
ന്യൂഡൽഹി:രാജ്യത്തെ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കാൻ എ.ഐയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്) സഹായത്തോടെ പുത്തൻ സാ ങ്കേതികവിദ്യ വരുന്നു. അതീവ തിരക്കുള്ളതായി പരിഗണിക്കപ്പെടുന്ന 60 റെയിൽവേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം വരുന്നത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.റെയിൽസുരക്ഷയുമായി ബന്ധപ്പെട്ടാണ് പുതിയ സംവിധാനം ഒരുക്കുക.

പുതിയ സംവിധാനത്തെ കുറിച്ചും കൈകാര്യം ചെയ്യുന്നതിലും പ്രാദേശിക ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.വിവിധ ദിശകളിലേക്ക് യാത്രക്കാരെ നയിക്കുന്നതിന് അടയാളങ്ങളും സെപ്പറേറ്ററുകളും വെക്കും. പ്രത്യേകിച്ച് ട്രെയിൻ വൈകുമ്പോൾ ജനക്കൂട്ടത്തിന്റെ ചലനം നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ ഉപയോഗിക്കും.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ മാത്രം 200 സി.സി.ടി.വികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.