റെയിൽവേ സ്റ്റേഷനിൽ വെള്ളം മുടങ്ങി

റെയിൽവേ സ്റ്റേഷനിൽ വെള്ളം മുടങ്ങി

  • ദുരിതത്തിലായി യാത്രക്കാരും ജീവനക്കാരും

കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജലവിതരണം മുന്നറിയിപ്പില്ലാതെ മുടങ്ങിയത് യാത്രക്കാരെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. ഇന്നലെ പകൽ 9.30ഓടെയാണ് റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ഉൾപ്പെടെ വെള്ളം മുടങ്ങിയത്.കൂടാതെ നാല് പ്ലാറ്റ്ഫോമിലും കാൻ്റീനിലും വിതരണം നിലച്ചു. റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൈലിങ് നടത്തിയപ്പോൾ ജലവിതരണ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

തുടർന്ന് ശുചിമുറികൾ അടച്ചിട്ടു. ഇതോടെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ട് അനുഭവിച്ചു. പിന്നീട് മണിക്കൂറുകൾക്ക് ശേഷം വിതരണം പുനഃസ്ഥാപിച്ചെങ്കിലും വൈകീട്ടോടെ വിതരണം വീണ്ടും മുടങ്ങി. രാത്രി വൈകിയും ജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )