
റോഡരികിലെ ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ
- ട്രാൻസ്ഫോർമറിൽ തൂങ്ങിനിൽക്കുന്ന കേബിളുകൾ കാൽനടക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ അപകടക്കുരുക്ക് ഉണ്ടാക്കുന്ന നിലയിലാണ്
കോടഞ്ചേരി : അഗസ്‌ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ കണ്ണോത്ത് അങ്ങാടിയിലെ ട്രാൻസ്ഫോർമർ അപകടഭീഷണിയിൽ . റോഡരികിലെ ട്രാൻസ്ഫോർമറിൽ തൂങ്ങിനിൽക്കുന്ന കേബിളുകൾ കാൽനടക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ അപകടക്കുരുക്ക് ഉണ്ടാക്കുന്ന നിലയിലാണ്.
തിരക്കേറിയ ജങ്ഷനിൽ വലിയ വാഹനങ്ങൾക്ക് തടസ്സമാണ് റോഡരികിലുള്ള ട്രാൻസ്ഫോർമർ. റോഡ് വികസിച്ചപ്പോൾ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിച്ചില്ല.
ട്രാൻസ്ഫോർമർ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ‘കണ്ണോത്ത് എന്റെ നാട് ജനകീയക്കൂട്ടായ്‌മ’ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
CATEGORIES News