
റോഡരികിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്തു തുടങ്ങി
- വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം മാലിന്യം റോഡരികിൽനിന്ന് എടുത്തുമാറ്റി
കുന്ദമംഗലം: ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തുനിന്ന് കുന്നുകൂടി കിടക്കുന്ന മാലിന്യം നീക്കംചെയ്തു തുടങ്ങി. വെള്ളിയാഴ്ച ഹരിതകർമ സേനാംഗങ്ങളെത്തി പകുതിയിലധികം മാലിന്യം റോഡരികിൽനിന്ന് എടുത്തുമാറ്റി.
പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മാലിന്യം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശത്തുനിന്ന് എത്രയും വേഗം മാലിന്യം എടുത്തുമാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികളും പ്രദേശത്തെ റസിഡൻസ് അസോസിയേഷനും ആവശ്യപ്പെട്ടു. കൃത്യമായ പ്ലാനിങ് ഇല്ലാതെ ഹരിതകർമസേന നടത്തുന്ന മാലിന്യം ശേഖരം ഒരു സാമൂഹിക പ്രശ്നമാകുന്നുണ്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി. സംജിത്ത് പറഞ്ഞു.
CATEGORIES News