
റോഡ് പണി ; വടകര മേഖലയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
- ഇന്ന് പുലർച്ചെ നാലു മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം
വടകര: മൂരാട്- പയ്യോളി ഭാഗത്ത് സർവീസ് റോഡ് അറ്റകുറ്റ പണി നടക്കുന്നതിനാൽ വടകര മേഖലയിൽഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി റൂറൽ എസ്പി പി.നിധിൻരാജ് അറിയിച്ചു. ചോമ്പാല ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ട്രക്കുകൾ ഉൾപെടെയുള്ള വലിയ വാഹനങ്ങൾ കൈനാട്ടിയിൽ നിന്നു നാദാപുരം വഴി കുറ്റ്യാടിയിലെത്തി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.

ബസുകളും മറ്റ് വാഹനങ്ങളും വടകര നാരായണനഗരം ജംഗ്ഷനിൽ നിന്നു പണിക്കോട്ടി-മണിയൂർ- അട്ടക്കുണ്ട് കടവ്-കിഴൂർ-പള്ളിക്കര- നന്തി വഴി പോകേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇന്ന് പുലർച്ചെ നാലു മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം
CATEGORIES News