
റോഡ് സുരക്ഷയ്ക്ക് കർമപരിപാടികളുമായി റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം
- ഡിജിറ്റൽവാൾ സംവിധാനത്തോടെ വാഹന പ്രചാരണ ജാഥകൾ സംഘടിപ്പിക്കും
കോഴിക്കോട്: റോഡപകടങ്ങളെ തടയാനായി സംസ്കാരത്തെ വളർത്തി ക്കൊണ്ടുവരുന്നതിനായി ജില്ലയിൽ വിവിധ റോഡപകട നിവാരണ കർമപരിപാടികൾ നടപ്പാക്കാൻ റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം തീരുമാനിച്ചു. കുടുംബശ്രീ,പോലീസ്, മോട്ടോർ വാഹന വകുപ്പ്, വിദ്യാഭ്യാസ, എക്സൈസ്, തദ്ദേശവകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെ വിദ്യാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, അപകട മേഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടി നടക്കുക.

ഡിജിറ്റൽവാൾ സംവിധാനത്തോടെ വാഹന പ്രചാരണ ജാഥകളാണ് ഇതിനായി സംഘടിപ്പിക്കുക. കോഴിക്കോട് ജില്ലയിലെ ജീവകാരുണ്യ പ്രവർത്തകരുടെ ‘റോഡ് സുരക്ഷ സ്നേഹസംഗമം’ എന്ന പരിപാടി ജൂൺ എട്ടിന് രാവിലെ 9.30ന് മാവൂർ റോഡിലുള്ള ഇസ്‌ലാമിക് യൂത്ത് സെന്റർ ഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്യും.
ജില്ല പ്രസിഡന്റ് ടി.പി.എ.മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ കൊളുത്തായി, അഡ്മാസ് എം.ഡി.കെ. അബ്ദുൽ നാസർ, അനീഷ് മലാപ്പറമ്പ്, കെ. അരുൾദാസ്, ഷംസീർ ബാബു, ശിവപ്രസാദ്, അഡ്വ. സുജാത വർമ, എ.കെ. ജയൻ, ടി. ശബ്‌ന, കെ. ആനന്ദൻ, ഹസൻ, ശിവപ്രസാദ്, സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.