
ലഗോൺ കോഴിയിറച്ചി വില റെക്കോഡിലേക്ക്
- വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികൾ
കോഴിക്കോട് : ക്രിസ്മസ് ന്യൂ ഇയർ വിപണി സീസണിലേക്ക് കടന്നതോടെ ലഗോൺ കോഴിയിറച്ചി വില റെക്കോഡിലേക്കുയർന്നു. 230 മുതൽ 250 രൂപ വരെയാണ് ലഗോൺ കോഴിയിറച്ചിക്ക് കടക്കാർ ഈടാക്കുന്നത്.മുട്ടവില ഏഴായും ഉയർന്നു. എല്ലാ കാലങ്ങളിലും ബ്രോയിലർ ഇറച്ചിയെക്കാൾ കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന ലഗോൺ ഇറച്ചിക്ക് വില കുത്തനെ ഉയർന്നതോടെ കല്യാണ പാർട്ടിക്കാരും ഹോട്ടലുകളും കാറ്ററിങ് സർവിസുകാരും ബുദ്ധിമുട്ടിലാവുമെന്നത് തീർച്ച.

കോഴിക്കോട് നഗരത്തിൽ ലഗോൺ ഇറച്ചി കിലോക്ക് 250 രൂപയാണ് പ ല ഇറച്ചിക്കടകളിലും ഈടാക്കുന്നത്.ബ്രോയിലർ ഇറച്ചി കിലോ 140ന് കിട്ടുമ്പോഴാണ് ലഗോണിൻ്റെ വില കുതിച്ചുയരുന്നത്. സമീപകാലത്തൊന്നും ലഗോണിന് ഇത്രയും വില വർധിച്ചിട്ടില്ലെന്നും ഇത് റെക്കോഡാ ണെന്നും വ്യാപാരികൾ പറഞ്ഞു. ലഗോൺ ഇറച്ചിക്കും മുട്ടക്കും വില ഇനിയും വർധിക്കാനാണ് സാധ്യതയെന്നും വ്യാപാരികൾ പറയുന്നു.
CATEGORIES News