
ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം
- ജില്ലാതല പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് :ലഹരിക്കെതിരെ അധ്യാപക കവചം എന്ന പേരിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ ജില്ലാതല പരിപാടി പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.

കൗമാര മനസ്സുകളെ പോലും അക്രമോത്സുകമാക്കുന്ന രീതിയിൽ വളർന്നുവരുന്ന സാമൂഹികവിപത്തിനെതിരെ അരികിലുണ്ട് അധ്യാപകർ എന്ന സന്ദേശം ഉയർത്തി കെ എസ് ടി എ ബ്രിഗേഡ് അധ്യാപകരുടെ നേതൃത്വത്തിൽ ബഹുജനങ്ങൾക്കായി ലഘുലേഖ വിതരണവും നടത്തി. പൊതുസമൂഹത്തിലും വിദ്യാലയങ്ങളിലും തുടർ ബോധവൽക്കരണ പരിപാടികൾ നടത്തിക്കൊണ്ട് ലഹരി വിമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ സംഘടനയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ജില്ലാ ജോ :സെക്രട്ടറി പി ടി ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ : പ്രസിഡണ്ട് പി.എസ് സ്മിജ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി. പി രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആർ. എം രാജൻ സ്വാഗതവും കെ. ഷിനോദ് കുമാർ നന്ദിയും പറഞ്ഞു.

കെ.സുലൈഖ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫറോക്ക് നഗരസഭ, കെ. പി സുനിൽകുമാർ ചേളന്നൂർ ബ്ലോക്ക് പ്രസിഡണ്ട്, അനിൽകുമാർ വി. വൈ പ്രസിഡണ്ട് കുന്നമംഗലം ഗ്രാമപഞ്ചായത്ത്, പി മഹറൂഫ് വാർഡ് കൗൺസിലർ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, പിടി ബാബു ചെയർമാൻ മുക്കം നഗരസഭ, എൻ പി ബാബു പ്രസിഡണ്ട് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്,കെ പി ചന്ദ്രി പ്രസിഡന്റ് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്, കെ പി വനജ പ്രസിഡന്റ് തൂണേരി ബ്ലോക്ക് പഞ്ചായത്ത്, ടി കെ രാമകൃഷ്ണൻ വാർഡ് മെമ്പർ ഏറാമല ഗ്രാമ പഞ്ചായത്ത്, പി കെ സതീശൻ വൈസ് ചെയർമാൻ വടകര നഗരസഭ, കെ ടി രാജൻ പ്രസിഡണ്ട് മേപ്പയൂർ ഗ്രാമപഞ്ചായത്ത്, കെ ഷിജു ചെയർമാൻ ക്ഷേമകാര്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി കൊയിലാണ്ടി നഗരസഭ, സിനാൻ ഉമ്മർ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട്, മെഹറലി ബിപിസി കൊടുവള്ളി, കെ സന്തോഷ് കുമാർ എസ് ഐ സ്പെഷൽ ബ്രാഞ്ച് എന്നിവർ വിവിധ സബ് ജില്ലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
