
ലഹരിക്കെതിരെ ജൂനിയർ ചേമ്പർ ഇൻറർനാഷണൽ നടത്തിയ ലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് ‘പട’ ലഹരി വിരുദ്ധ സമിതി പയ്യോളിയിൽ സ്വീകരണം നൽകി
- ‘ പട ‘ ചെയർമാൻ റാണപ്രതാപ് ഉദ്ഘാടനം ചെയ്തു
പയ്യോളി:അനുദിനം ശക്തി പ്രാപിക്കുന്ന രാസ ലഹരി മാഫിയക്കെതിരെ ജൂനിയർ ചേമ്പർ ഇൻറർനാഷണൽ നടത്തിയ (ജെ.സി.ഐ) ലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് ‘പട’ ലഹരി വിരുദ്ധ സമിതി പയ്യോളിയിൽ സ്വീകരണം നൽകി.’ പട’ ചെയർമാൻ റാണപ്രതാപ് ഉദ്ഘാടനം ചെയ്തു.

കൺവീനർ രമേശൻ കൊക്കാലേരി, കൗൺസിലർ സുനൈദ്, ഇബ്രാഹിം തിക്കോടി, കെ.ടി സിന്ധു , നിസാർ പായൽ, റാസാഖ് മേലടി,അർജുൻ, ആഷിഖ്,ഗീത ടീച്ചർ, എന്നിവർ അംഗങ്ങളെ മാല അണിയിച്ച് സ്വീകരിച്ചു.
CATEGORIES News