ലഹരിക്കെതിരേ ഒരുമിച്ച് നീങ്ങാം

ലഹരിക്കെതിരേ ഒരുമിച്ച് നീങ്ങാം

  • കലാജാഥയിൽ അവളിടം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കലാലയങ്ങൾ, പൊതു വേദികൾ എന്നിവിടങ്ങളിൽ ലഹരിക്കെതിരേ തെരുവു നാടകം, ഫ്ലാഷ് മോബ്, സംഗീതനാടകം എന്നിവയും അവതരിപ്പിക്കും.

കോഴിക്കോട് : ലഹരിമുക്ത കോളേജുകൾക്കായി സംസ്ഥാന യുവജന ക്ഷേമ ബോർഡും ജില്ലാ യുവജനകേന്ദ്രവും നേതൃത്വം വഹിച്ച ‘അവളിടം’ ക്ലബ്ബിന്റെ കീഴിൽ നടത്തുന്ന ലഹരിവിരുദ്ധ കലാജാഥയായ ‘ഉയിർപ്പ് ‘ ന് ജില്ലയിൽ തുടക്കമായി. കലാജാഥയിൽ അവളിടം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കലാലയങ്ങൾ, പൊതു വേദികൾ എന്നിവിടങ്ങളിൽ ലഹരിക്കെതിരേ തെരുവു നാടകം, ഫ്ലാഷ് മോബ്, സംഗീതനാടകം എന്നിവയും അവതരിപ്പിക്കും.

ആദ്യ ദിവസം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, ഫാറൂഖ് കോളേജ്, കുന്ദമംഗലം ടൗൺ എന്നിവിടങ്ങളിൽ ജാഥ നടത്തി. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പരിപാടിയിൽ എം.എൽ.എ. അഹമ്മദ് ദേവർകോവിൽ പങ്കെടുത്തു. മലബാർ ക്രിസ്ത്യൻ കോളേജിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജാഥാ ക്യാപ്റ്റൻ കെ.എം. നിനു, ജാഥാ മാനേജർ ടി.കെ. സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

രണ്ടാംദിവസമായ 20-ന് രാവിലെ 10-ന് ചേളന്നൂർ എസ്. എൻ. കോളേജിൽ നിന്ന് ആരംഭിക്കുന്ന കലാജാഥ 12-ന് ഗോകുലം കോളേജ് ബാലുശ്ശേരി, 2.30- ന് കോടഞ്ചേരി ഗവണ്മെൻ്റ് കോളേജ്, 4.30-ന് താമരശ്ശേരി ടൗൺ എന്നീ സ്ഥലങ്ങളിൽ യാത്ര നടത്തും.

സംസ്ഥാന യുവജനക്ഷേമബോർഡിൻ്റെ 21- 10- മ്പ്ര സി.കെ.ജി. കോളേജിൽ നിന്ന് ആരംഭിച്ച് 12-ന് കുറ്റ്യാടി മൊകേരി കോളേജ്, 1.30-ന് നാദാപുരം ഗവ. കോളേജ്, 2.30- ന് വടകര മടപ്പള്ളി കോളേജ്, അഞ്ച് മണിക്ക് കൊയിലാണ്ടി ടൗൺ എന്നിവിടങ്ങളി ആയിരിക്കും പര്യടനം നടത്തുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )