
ലഹരി ഗുളികയുമായി യുവാവ് പിടിയിൽ
- പ്രതിയിൽ നിന്നു 31 ഗുളികകൾ (20.05 ഗ്രാം) കണ്ടെടുത്തു
കോഴിക്കോട്:അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്‌ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ. ഒളവണ്ണ സ്വദേശി ഗുരുവായൂരപ്പൻ കോളജ് പുനത്തിങ്കൽ റിസ്വാൻ (37) ആണ് അറസ്റ്റിലായത്. ഫറോക്ക് എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലാണ് റിസ്വാനെ പിടികൂടിയത്.
31 ഗുളികകൾ (20.05 ഗ്രാം)പ്രതിയിൽ നിന്നു കണ്ടെടുത്തു. അസിസ്‌റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്. ഗ്രേഡ് മിൽട്ടൺ, പ്രിവന്റ്റീവ് ഓഫിസർ ഗ്രേഡ് എം.റെജി, എം.ജിനീഷ്, സിവിൽ എക്സൈസ് ഓഫിസർ സുജിത്ത് പ്രശാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ എ.ബിജിഷ എന്നിവരും പങ്കെടുത്തു.
CATEGORIES News