
ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം : സുപ്രീംകോടതി
- ജസ്റ്റിസ് മാരായ ബി വി നാഗരത്ന പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദേശം നൽകിയത്
ഡൽഹി : ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. പോക്സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്താവിക്കുന്ന സെഷൻസ് കോടതികളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടതെന്നും സുപ്രീംകോടതി നിർദേശിച്ചു.

ജസ്റ്റിസ് മാരായ ബി വി നാഗരത്ന പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദേശം നൽകിയത്. കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി.
CATEGORIES News