
ലൈബ്രറി കൗൺസിൽ മേഖലാസമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു
- മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ വി രാജൻ ഉദ്ഘാടനം ചെയ്തു.
പയ്യോളി: ഗ്രന്ഥശാല ദിനാചരണത്തിന്റ ഭാഗമായി ലൈബ്രറി കൗൺസിൽ പയ്യോളി മേഖലാസമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കെ വി രാജൻ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭയിലും തുറയൂർ പഞ്ചായത്തിലും ഉൾപ്പെടുന്ന കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികളുടെ കൂട്ടായ്മയാണ് പയ്യോളി മേഖലാ സമിതി. ഗ്രന്ഥശാല പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ഊർജിതപ്പെടുത്തുന്നതിനും മേഖലാ സമിതി നിർണായക പങ്കുവഹിക്കുന്നു.

മേഖലാസമിതി പുന:സംഘടനയും ഭാവി പ്രവർത്തനങ്ങളുടെപദ്ധതി ആവിഷ്കാരവും നടന്നു. റീഡിങ് തിയേറ്റർ, നാടക ശാല, കർഷക സദസ്സ്, വയോജനസംഗമം, യുവ വേദി, ബാലകലോത്സവം, എന്നീ പരിപാടികൾ വിവിധ അംഗ ലൈബ്രറികൾ കേന്ദ്രീകരിച്ചു നടത്താൻ യോഗം തീരുമാനിച്ചു. ചെയർമാൻ പി എം അഷ്റഫ് അധ്യക്ഷനായിരുന്നു. കൺവീനർ കെ.ജയകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ വി ചന്ദ്രൻ, എ കെ ദേവദാസ്, വി കെ ബിജു, എ ടി ചന്ദ്രൻ, അനിൽ കുമാർ, ടി കെ കണ്ണൻ, എം പി ബാബു, കാട്ടടി ഇസ്മത്ത്, നികേഷ് കെ കെ സംസാരിച്ചു. മേഖലാ സമിതി ഭാരവാഹികളായി പി.എം. അഷറഫ് ചെയർമാൻ, കെ ജയകൃഷ്ണൻ കൺവീനർ ഉൾപ്പെടെ 15അംഗ പയ്യോളി മേഖലാ സമിതിയെ തിരെഞ്ഞെടുത്തു.
