ലോകലോകാരോഗ്യ ദിനം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിപാടികൾ സംഘടിപ്പിച്ചു

ലോകലോകാരോഗ്യ ദിനം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പരിപാടികൾ സംഘടിപ്പിച്ചു

  • പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ലോകലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടി മുൻസിപ്പൽ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡോക്ടർ അസീസ് അധ്യക്ഷത വഹിച്ചു.

ഗൈനക്കോളജിസ്റ്റ് ഡോക്ടർ രാജശ്രീ വിശദമായ ക്ലാസ് എടുത്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില, ലത പറമ്പത്ത് പി എച്ച്.എൻ, വനജ നഴ്സിങ്ങ് ഓഫീസർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. മലബാർ മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ ശ്രീശ്രീ ജയകൃഷ്ണൻ ക്വിസ് കോമ്പറ്റീഷൻ നടത്തി.തുടർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുകയും പോസ്റ്റർ പ്രചരണം നടത്തുകയും ചെയ്തു.ചടങ്ങിന് ഷനോദ് ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )