
ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ ഡി. ഗുകേഷ് മുന്നിൽ
ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ത്രസിപ്പിക്കുന്ന ജയവുമായി മുന്നിലെത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ചൈനയുടെ ഡിങ് ലിറനെതിരേ നിർണായക ജയമാണ് 11-ാം റൗണ്ട് മത്സരത്തിൽ ഗുകേഷ് സ്വന്തമാക്കിയത്. 29-ാം നീക്കത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യൻ ഡിങ് ലിറൻ, ഗുകേഷിനോട് തോൽവി സമ്മതിച്ചത്.
വിജയത്തോടെ, ഗുകേഷിന് ആറും ഡിങ് ലിറന് അഞ്ചു പോയിൻ്റുമാണ് ഉള്ളത്. പതിനാല് പോരാട്ടങ്ങൾ അടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാൾ ചാമ്പ്യനാകും. ഒന്നര പോയിന്റുകൂടി സ്വന്തമാക്കിയാൽ പതിനെട്ടുകാരനായ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാം.
CATEGORIES News