
ലോക വിരവിമുക്ത ദിനം ആചരിച്ചു
- ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :ലോക വിരവിമുക്ത ദിനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.അദിനീഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോ: ഷീബ, പ്രസന്ന (പി എച്ച് എൻ എസ് ), ബ്ലോക്ക് മെമ്പർ രജില, സ്കൂൾ ഹെഡ്മിസ്ട്രസ് വിജിത എന്നിവർ സംസാരിച്ചു. സാജൻ പി.പി സ്വാഗതവും, സജീഷ് സി. വി നന്ദിയും രേഖപ്പെടുത്തി.
CATEGORIES News