ലോറിയിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്കേറ്റ കേസ് ; 84 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ലോറിയിടിച്ച് ബൈക്ക് യാത്രികയ്ക്ക് പരിക്കേറ്റ കേസ് ; 84 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

  • ബൈക്കിന്റെ പിൻ സീറ്റിലിരുന്ന ഹിബയെ വടകര അടക്കാത്തെരു ജങ്ഷനിൽ ലോറിയിടിക്കുകയായിരുന്നു

വടകര: ലോറിയിടിച്ച് ബൈക്ക് യാത്രികയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ 83,81,120 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. വടകര ചോറോട് ചീരോക്കര ഹിബയ്ക്ക് (36) ഗുരുതരമായി പരിക്കേറ്റ കേസിലാണ് വടകര എംഎസിടി ജഡ്ജ് പി. പ്രദീപ് നഷ്ട പരിഹാരം വിധിച്ചത്. ബൈക്കിന്റെ പിൻ സീറ്റിലിരുന്ന ഹിബയെ വടകര അടക്കാത്തെരു ജങ്ഷനിൽ ലോറിയിടിക്കുകയായിരുന്നു.

നഷ്ട പരിഹാരം നൽകേണ്ടത് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ്. വിധി തുകയോടൊപ്പം 2021 നവംബർ 23 മുതൽ എട്ടുശതമാനം പലിശയും കോടതിച്ചെലവും സഹിതം നൽകണം.അപകടം സംഭവിച്ചത് 2020 ആഗസ്റ്റ് ആറിനാണ് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )