വഖഫ് ബിൽ സംയുക്ത പാർലമെൻ്ററി                  സമിതിക്ക് വിട്ടു

വഖഫ് ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു

  • 44 ഭേദഗതികളാണ് വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്

ന്യൂഡൽഹി: പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് വഖഫ് ബിൽ സർക്കാർ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു. കേന്ദ്ര വഖഫ് കൺസിലിൻ്റെയും വഖഫ് ബോർഡുകളുടെയും അധികാരം കുറക്കുന്നതും സർക്കാർ നിയന്ത്രണം കർശനമാക്കുന്നതുമാണ് പുതിയ ബിൽ എന്നാണ് മുഖ്യ ആരോപണം.

വഖഫ് ബോർഡിൻ്റെ സിഇഒ മുസ്ലീം ആയിരിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കി, മുസ്ലീം ഇതര വിഭാഗക്കാരെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തി, സത്രീകളെയും അംഗങ്ങളാക്കാം, 5 വർഷമെങ്കിലും ഇസ്ലാം വിശ്വാസിയാകുന്നവർ നൽകുന്നതേ വഖഫ് സ്വത്താവൂ, തർക്ക പരിഹാരത്തിനുള്ള അധികാരം കലക്ടർമാർക്ക്, വാക്കാലുള്ള വഖഫ് ഉണ്ടാക്കൽ ഒഴിവാക്കി ഡീഡ് അടിസ്ഥാനമാക്കി മാത്രം വഖഫ് രൂപീകരണം തുടങ്ങി 44 ഭേദഗതികളാണ് വഖഫ് നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നത്.മുസ്ലീം വിഭാഗങ്ങളിൽ നിന്നും നിയമ വിദഗ്ദരും പ്രതിപക്ഷ പാർട്ടികളും ബില്ലിനെതിരെ ശക്തമായ എതിർപ്പുയർത്തുന്നു. ഉച്ചക്ക് മുമ്പ് ഈ വിഷയത്തിൽ പാർലമെൻറ് പ്രക്ഷുബ്ദമായിരുന്നു.

ദേവസ്വം ബോർഡിൽ ഹിന്ദു ഇതര അംഗങ്ങളെ മെമ്പർമാരാക്കാൻ സർക്കാർ തയ്യാറാവുമോ എന്ന് കെ.സി.വേണുഗോപാൽ പാർലമെൻ്റിൽ ചോദിച്ചു. സമൂഹത്തിൽ വിഭജനമുണ്ടാക്കുന്നതാണ് വഖഫ് ബില്ലെന്ന് പ്രസംഗിച്ച പ്രതിപക്ഷ അംഗങ്ങളെല്ലാം ആരോപിച്ചു. അതേ സമയം, ബിൽ മുസ്ലീം താൽപ്പര്യം സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് ബിജെപി അംഗങ്ങൾ വാദിച്ചു. എല്ലാവരെയും വിശ്വാസത്തിലെടുത്താണ് വഖഫ് ദേദഗതി കൊണ്ടു വരുന്നതെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി കിരൺ റിജ്ജു അവകാശപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )