
വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം
- കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി
വടകര: കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് എൻഐടി സംഘം കാരവാൻ ഉൾപ്പെടെ വിശദമായ പരിശോധന നടത്തും. കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.

ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ജനറേറ്ററിൽ നിന്നുള്ള വിഷ പുക എങ്ങനെ കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കർണ്ടെത്താനാണ് വിശദമായ പരിശോധന നടത്തുന്നത്.പരിശോധനയ്ക്കുശേഷം വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം എൻഐടി സംഘം അധികൃതർക്ക് കൈമാറും.
CATEGORIES News