
വടകരയിൽ വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ
- നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു
വടകര: വടകരയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മണിയൂർ സ്വദേശി മൂസയാണ് മരിച്ചത്. ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെത്തിച്ചു.

പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കാലുതെറ്റി വീണതായിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
CATEGORIES News