
വടകര കരിമ്പനപ്പാലത്ത് യുവാവ് ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ
- യുവാവിന്റെ പോക്കറ്റിൽ നിന്നും മാഹിയിൽ നിന്നും ആലുവയിലേയ്ക്ക് പോകുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്
വടകര:കരിമ്പനപ്പാലത്ത് യുവാവിനെ ട്രെയിനിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി .ഇന്ന് രാവിലെയാണ് സംഭവം . പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് റെയിൽവെ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി.

യുവാവിന്റെ പോക്കറ്റിൽ നിന്നും മാഹിയിൽ നിന്നും ആലുവയിലേയ്ക്ക് പോകുന്നതിനായി എടുത്ത ടിക്കറ്റ് കണ്ടെത്തിയിട്ടുണ്ട്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റും .
CATEGORIES News