
വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു
- ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയതുകൊണ്ടാണ് പണിമുടക്ക് പിൻവലിച്ചത്
വടകര:വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയതുകൊണ്ടാണ് പണിമുടക്ക് പിൻവലിച്ചത്. കൂടാതെ ജനുവരി 10 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കും പിൻവലിച്ചെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
CATEGORIES News
