വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടോദ്ഘാടനം നവംബറിൽ

വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിടോദ്ഘാടനം നവംബറിൽ

  • കെട്ടിടത്തിന്റെ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്

വടകര: വടകര നഗരസഭ ഓഫിസ് കം ഷോ പ്പിങ് കോപ്ലക്സ് കെട്ടിടം ഉദ്ഘാടനത്തി നൊരുങ്ങിക്കഴിഞ്ഞു. ഷോപ്പിങ് കോപ്ലക്സ് കെട്ടിടത്തിൽ ആകെ 53 കടമുറികളാണുള്ളത് . മുറികളുടെ ഡെപ്പോസിറ്റിലും വാടകയിലും വൻ വർധന വരുത്തിയതിനാൽ ആദ്യഘട്ടത്തിൽ ലേലത്തിന് ആവശ്യക്കാർ എത്തിയിരുന്നില്ല. ഡെപ്പോസിറ്റ് തുകയിലടക്കം കുറവ് വരുത്തിയതോടെ ആവശ്യക്കാർ വന്നു തുടങ്ങി.

മുഖ്യമന്ത്രിയുടെ 100 ദിന കർമപരിപാടിയിലുൾപ്പെടുത്തി നവംബറിൽ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. കെട്ടിടത്തിന്റെ അവസാനഘട്ട പണികൾ പുരോഗ മിക്കുകയാണ്. നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെയുആർഡിഎഫ് സിനി ന്ന് ഒമ്പതു കോടി 16 ലക്ഷം രൂപ വായ്‌പ ലഭ്യമാക്കിയാണ് 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിൽ കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണത്തിന്റെ വായ്‌പ തിരിച്ചടവ് നഗരസഭ നിർവഹിക്കേണ്ടതുണ്ട്. കടമുറികൾ കഴിഞ്ഞ് ബാക്കി ഭാഗം നഗരസഭ ഓഫിസായും പ്രവർത്തിക്കും. ഇലക്ട്രിഫിക്കേഷൻ ഫയർ വർക്കുകൾ അവസാന ഘട്ടത്തിലാണ്. ഇല ക്ട്രോണിക്സ് ഇൻ്റീരിയൽ പ്രവൃർത്തികൾ അന്ത്യഘട്ടത്തിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )