
വടകര റെയിൽവേ സ്റ്റേഷനിൽ ഇനി അനധികൃത പാർക്കിങ്ങ് അനുവദിക്കില്ല
- ആർ.പി.എഫ് റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുപാടുമുള്ള റോഡിൽ അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്
വടകര: വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്താൽ ചങ്ങലപ്പൂട്ട് വീഴും. ആർ.പി.എഫ് റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുപാടുമുള്ള റോഡിൽ അനധികൃത പാർക്കിങ് നിരോധിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോർഡുകൾ അവഗണിച്ച് വാഹനങ്ങൾ പാർക്ക് ചെയ്താൽ വാഹനങ്ങൾ ചങ്ങലയിൽ കോർത്ത് പൂട്ടിയിടുമെന്നാണ് വിവരം. വാഹന ഉടമകൾ യാത്ര കഴിഞ്ഞ് തിരിച്ചെ ത്തിയാൽ ചങ്ങലപ്പൂട്ട് അഴിക്കണമെങ്കിൽ പിഴ ഒടുക്കേണ്ടിവരും.

ആർ.പി.എഫ് കേസ് ചാർജ് ചെയ്താൽ റെയിൽവേ കോടതിയിലാണ് പിഴ ഒടുക്കേണ്ടത്. അമൃത് ഭാരത് പദ്ധതിയിൽ സ്റ്റേഷൻ നവീകരണത്തിൻ് ഭാഗമായി വിശാലമായ പാർക്കിങ് സൗകര്യം റെയിൽവേ ഒരുക്കിയിരുന്നു. പാർക്കിങ് സ്ഥലം കരാറെടുത്ത കമ്പനി നഷ്ടത്തിലായതോടെ കരാറിൽനിന്ന് പിന്മാറിയിരുന്നു. പിന്നാലെ മലപ്പുറം കേന്ദ്രമായ പുതിയ കരാറുകാർ ഏറ്റെടുക്കു കയുണ്ടായി. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ആയിരത്തി ലധികം വാഹനങ്ങൾ സമീപത്തെ റോഡിൽ പാർക്ക് ചെയ്യുന്നതാണ് പാർക്കിങ് നഷ്ടത്തി ലാകാൻ ഇടയാക്കുന്നതെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ. ഇതിൻ്റെ ഭാഗമായാണ് അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്. പാർക്കിങ് വിലക്കി ആർ.പി.എഫ് സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചതായും പരാതിയുണ്ട്.