
വടക്കുമ്പാട് എച്ച്എസ്എസിൽ മഞ്ഞപ്പിത്ത പ്രതിരോധം ഊർജിതമാക്കി
- സ്കൂളിന്റെ പരിസരത്തെ ഒരു കൂൾബാറും ചായക്കടയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദേശം നൽകി
പാലേരി: നിരവധി കുട്ടികൾക്ക് മഞ്ഞപ്പിത്തം ഉണ്ടായ സാഹചര്യത്തിൽ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ രോഗവ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി .ഇന്നലെ ഹയർ സെക്കൻഡറിയിലെ 278 വിദ്യാർഥികൾക്ക് ടെസ്റ്റ് നടത്തി. ഇതിൽ കുറച്ച് വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നും ടെസ്റ്റ് തുടരും.
പരിശോധന കഴിഞ്ഞ പ്ലസ് വൺ വിദ്യാർഥികൾ ഓണാവധിക്ക് ശേഷം സ്കൂളിലെത്തിയാൽ മതിയെന്നാണ് തീരുമാനം . സ്കൂളിലെ വെള്ളമാണോ രോഗത്തിന്റെ ഉറവിടം എന്ന സംശയത്തെ തുടർന്ന് കിണർവെള്ളം പരിശോധന നടത്തിയിട്ടുണ്ട് . എന്നാൽ, വെള്ളത്തിൽ പ്രശ്നങ്ങളില്ലെന്നാണ് പരിശോധന റിപ്പോർട്ട്.
സ്കൂളിന്റെ പരിസരത്തെ ഒരു കൂൾബാറും ചായക്കടയും ആരോഗ്യ വകുപ്പ് അധികൃതർ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ ഓഫിസർ ഡോ. ഇ.വി. ആനന്ദിന്റെയും ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. പ്രമീളയുടെയും നേതൃത്വത്തിൽ പ്രദേശത്ത് പരി ശോധന നടത്തിയിട്ടുണ്ട്.