
‘വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണം’; കോടതിയിൽപെരിയ കേസിലെ പ്രതി
- കേസിലെ 15-ാം പ്രതിയായ വിഷ്‌ണു സുര വധശിക്ഷ വിധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ എറണാകുളം സിബിഐ പ്രത്യേക കോടതി വിധി പറയുന്നതിനിടെ കേസിലെ 15-ാം പ്രതിയായ വിഷ്‌ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ തനിക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.

കൊലപാതകത്തിൽ പങ്കില്ലെന്നും ഇനി ജീവിക്കാൻ ആഗ്രഹമില്ലെന്നും അതുകൊണ്ട് വധശിക്ഷ നൽകി ജീവൻ അവസാനിപ്പിക്കാൻ സഹായിക്കണമെന്നായിരുന്നു ജഡ്‌ജി എൻ.ശേഷാദ്രിനാഥന്റെ മുന്നിൽ കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ.ഗൂഢാലോചനയും കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതുമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്
CATEGORIES News