വനിതകൾക്ക് കോഴിക്കോട് ചുറ്റിക്കാണാം വെറും 200 രൂപയ്ക്ക്

വനിതകൾക്ക് കോഴിക്കോട് ചുറ്റിക്കാണാം വെറും 200 രൂപയ്ക്ക്

  • സ്പെഷ്യൽ ട്രിപ്പൊരുക്കി കെഎസ്ആർടിസി

കോഴിക്കോട്:വനിതാ ദിനത്തിൽ വനിതകൾക്ക് വേണ്ടി മാത്രമായി സ്പെഷ്യൽ ട്രിപ്പൊരുക്കി കെഎസ്ആർടിസി. നാളെ 200 രൂപയ്ക്ക് കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള ട്രിപ്പാണ് ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് ബീച്ച്, കുറ്റിച്ചിറ പള്ളി, മാനാഞ്ചിറ സ്ക്വയർ, പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, ഭട്ട് റോഡ് ബീച്ച്, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച് എന്നീ സ്ഥലങ്ങളാണ് ട്രിപ്പിലുൾപ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്ക് താൽപര്യമുള്ളവർ നേരത്തെ തന്നെ ബുക്ക് ചെയ്യണം. ഫോൺ: 9946 068 832, 7907 627645.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )