
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം
- മത്സരം ഉച്ചകഴിഞ്ഞ് 3 മണി മുതൽ സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും, ജിജോ ഹോട്സറ്റാറിലും തത്സമയം കാണാം
ഗുവാഹത്തി :ഏഷ്യ കപ്പ് കിരീട നേട്ടത്തിൻ്റെ മധുരം നുണഞ്ഞു തീരും മുൻപ് ആരാധകർക്കിതാ മറ്റൊരു ക്രിക്കറ്റ് വിരുന്ന്. ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പ് ടൂർണമെന്റ് ഇന്നു മുതൽ. ആതിഥേയർ തമ്മിൽ കൊമ്പുകോർക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് തുടക്കം.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം ഇന്ത്യയും ,വെറ്ററൻ താരം ചമരി അട്ടപ്പട്ടു നയിക്കുന്ന ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം ആഘോഷമാക്കാൻ ബർസപാറയിലെ എസിഎ ക്രിക്കറ്റ് സ്റ്റേഡിയം സജ്ജമായിക്കഴിഞ്ഞു.മത്സരം ഉച്ചകഴിഞ്ഞ് 3 മണി മുതൽ സ്‌റ്റാർ സ്പോർട്‌സ് ചാനലുകളിലും, ജിജോ ഹോട്സറ്റാറിലും തത്സമയം കാണാം.
CATEGORIES News
