വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

  • 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു.

തൃശ്ശൂർ : തൃശ്ശൂരിലെ വോട്ട് വിവാദത്തിൽ കടുത്ത പ്രതികരണവുമായി സുരേഷ് ഗോപി. ശവങ്ങളെ കൊണ്ട് വന്നു വോട്ട് ചെയ്യിപ്പിച്ചവർ ആണ് തന്നെ കുറ്റം പറയുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ശവങ്ങൾ വോട്ട് ചെയ്‌തു വിജയിപ്പിച്ചവർ ആണ് നിങ്ങളെ വഹിക്കുന്നത്. 25 വർഷം മുൻപ് മരിച്ചവരെ വരെ വോട്ട് ചെയ്യിച്ചു. പൂരം കലക്കി, ഗോപി ആശാനെ കലക്കി, ആർ എൽ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ എയിംസ് വേണമെന്ന് 2015 ൽ താൻ എടുത്ത നിലപാട് അത് മാറ്റാൻ കഴിയില്ല. ആലപ്പുഴയിൽ ഇല്ലെങ്കിൽ തൃശ്ശൂരിൽ വേണമെന്നാണ് നിലപാട് എയിംസ് തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് താൻ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഈ പണി നിർത്താമെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )