വനിതാ ദിനം ആചരിച്ചു

വനിതാ ദിനം ആചരിച്ചു

  • വനിതാ ഫോറം സംസ്ഥാനകമ്മിറ്റി അംഗം പ്രേമവല്ലി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA)കൊയിലാണ്ടി നിയോജകമണ്ഡലം വനിതാ ഫോറം വനിതാ ദിനം ആചരിച്ചു. സികെജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വനിതാ ഫോറം സംസ്ഥാനകമ്മിറ്റി അംഗം പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ഈ വനിതാ ദിനത്തിൽ പോലും സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ഇടതുപക്ഷ സർക്കാർ കാണിക്കുന്ന അനീതിക്കെതിരെ പ്രതിഷേധിക്കാൻ എല്ലാ വനിതകളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു.

വ്യത്യസ്ത മേഖലകളിൽ കഴിവുതെളിയിച്ച് അംഗീകാരം നേടിയ പ്രേമകുമാരി എസ്.കെ, വള്ളി പരപ്പിൽ, സഫിയ എന്നിവരെ ആദരിച്ചു. തുടർന്ന് സൈക്കോളജിസ്റ്റു ട്രൈനറുമായ ഗഫൂർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രമതി പൊയിൽക്കാവ് സ്വാഗതം ആശംസിച്ച പരിപാടിയിൽ നിയോജകമണ്ഡലം വനിതാ ഫോറം പ്രസിഡൻ്റ് ഇന്ദിര ടി.കെ അധ്യക്ഷത വഹിച്ചു. പ്രേമകുമാരി, കൃഷ്ണൻ ടി.കെ, ബാലൻ ഒതയോത്ത്, രവീന്ദ്രൻമണമൽ, വള്ളി പരപ്പിൽ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )