വനിത സംവരണ ബിൽവ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ

വനിത സംവരണ ബിൽവ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ

  • വനിത സംവരണ ബില്ലിൽ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നല്കിയിരുന്നു

ഡൽഹി: വനിത സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് ആദ്യം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മല്ലികാർജ്ജുൻ ഖർഗെ കത്തു നല്‌കി. വ്യാഴാഴ് മുതൽ മൂന്നു ദിവസം പാർലമെൻറിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ച് ബിജെപി എംപിമാർക്ക് വിപ്പ് നല്കി. വനിത സംവരണ ബില്ലിൽ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ എല്ലാ കക്ഷി നേതാക്കൾക്കും കത്ത് നല്കിയിരുന്നു.വനിത സംവരണം നടപ്പാക്കാനുള്ള ഉചിതമായ സമയമാണിതെന്നും ഇക്കാര്യത്തിൽ ഒന്നിച്ചു മുന്നോട്ടു പോകാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

കക്ഷി നേതാക്കളുമായി ഇക്കാര്യത്തിൽ സർക്കാർ ചർച്ച നടത്തിയതായും പ്രധാനമന്ത്രി കത്തിൽ പറഞ്ഞിരുന്നു. എന്നാൽ കൂടിയാലോചന നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രിക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണ്ണയം എങ്ങനെ എന്ന് ഇതുവരെ പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ല. 543ൽ നിന്ന് 816 ആക്കി ലോക്സഭ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള ഭേദഗതി സർക്കാർ കൊണ്ടു വരും എന്നാണ് സൂചന.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )