
വയനാടിനായി കേരള എംപിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധത്തിൽ
- മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കെ.രാധാകൃഷ്ണണൻ എം.പി
ഡൽഹി: വയനാട് ദുരന്ത നിവാരണ പാക്കേജ് വൈകുന്നതിൽ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധം. കേരളത്തിൽ നിന്നുള്ള എംപിമാരാണ് പ്രതിഷേധിക്കുന്നത്. വയനാടിന് നീതി നൽകണം എന്ന ബാനർ ഉയർത്തിയാണ് പ്രതിഷേധം. പ്രിയങ്കാഗാന്ധി, കെ.രാധാകൃഷ്ണ്‌ണൻ, സന്തോഷ് കുമാർ ഉൾപ്പെടെയുള്ള എംപിമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിനുള്ള പണം കേന്ദ്രം ചോദിക്കുന്നത് മലയാളികളെ അപമാനിക്കുന്നതിന് തുല്യമെന്ന് കെ.രാധാകൃഷ്ണണൻ എം.പി പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടത് കേരളത്തോടുള്ള അനീതി ന്യായീകരിക്കാനാണ്. കേരളത്തെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES News