വയനാടിനായി കൈകോർക്കാം; അഭ്യർത്ഥനയുമായി വയനാട് കളക്ടർ

വയനാടിനായി കൈകോർക്കാം; അഭ്യർത്ഥനയുമായി വയനാട് കളക്ടർ

  • ബന്ധപ്പെടേണ്ട നമ്പർ-8848446621

വയനാട് :ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതത്തിലായ വയനാട്ടിലെ ജനതയ്ക്ക് വേണ്ടി സഹായ അഭ്യർത്ഥന നടത്തി വയനാട് ജില്ലാ കളക്ടർ.

കൈകോർക്കാം വയനാടിനായി എന്ന തലക്കെട്ടിലുള്ള എഫ്ബി പോസ്റ്റിലാണ് കളക്ടർ സഹായ അഭ്യർത്ഥന നടത്തിയത്.

വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിൽ മുണ്ടക്കൈ എന്ന സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് വസ്ത്രങ്ങൾ, ഭക്ഷ്യവസ്തു‌ക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യസാധനങ്ങൾ നൽകുവാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കാൻ ശ്രദ്ധിക്കുക. ബന്ധപ്പെടേണ്ട നമ്പർ-8848446621. കളക്ടർ എഫ്ബി പേജിൽ കുറിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )